31/12/2021

ന്യൂഇയർ ആഘോഷിക്കാൻ വാങ്ങിയ മദ്യം റോഡിലൊഴിപ്പിച്ച് പൊലീസ്
(VISION NEWS 31/12/2021)
ന്യൂഇയർ മിന്നിക്കാൻ വാങ്ങിയ മദ്യം റോഡിലൊഴിപ്പിച്ച് പൊലീസ്. വിനോദസഞ്ചാരത്തിനായി കോവളത്ത് എത്തിയ ഡച്ച് പൗരന്‍ ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യമാണ് പൊലീസ് റോഡിലൊഴിപ്പിച്ചത്. ബില്‍ കൈവശമില്ലെന്ന് കാട്ടിയാണ് പൊലീസ് നടപടി. കൈവശമുണ്ടായിരുന്ന മൂന്നു കുപ്പികളില്‍ രണ്ടെണ്ണത്തിലെ മദ്യമാണ് നശിപ്പിച്ചത്.

ബില്ല് വാങ്ങാൻ മറന്നതാണെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടില്ല. ഒടുവിൽ മനസില്ലാമനസോടെ മദ്യം റോഡിലൊഴുക്കുകയായിരുന്നു. പിന്നീട് ബെവ്കോയിൽ പോയി ബില്ല് വാങ്ങി പൊലീസ് സ്റ്റേഷനിലെത്തിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only