21/12/2021

ചുഴലിക്കാറ്റ്; ഫിലിപ്പീൻസിൽ മരണസംഖ്യ നാനൂറിലേക്ക്
(VISION NEWS 21/12/2021)
ശക്തമായ ചുഴലിക്കാറ്റിൽ ഫിലിപ്പീൻസിൽ മരണം 375 ആയി. മണിക്കൂറില്‍ 195 കി.മീ വേഗത്തില്‍ വീശിയടിച്ച സൂപ്പര്‍ ടൈഫൂണ്‍ റായ് രാജ്യത്തിന്‍റെ തെക്ക്-കിഴക്കന്‍ ദ്വീപുകളില്‍ ഏകദേശം 400,000 ആളുകളെയാണ് ബാധിച്ചത്. കുറഞ്ഞത് 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 56 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പല മേഖലകളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതിനാല്‍ നഷ്ടത്തിന്‍റെ തോത് വ്യക്തമല്ല. വ്യാപകമായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കൂടുതല്‍ ജീവന്‍ അപഹരിച്ചേക്കാമെന്ന ആശങ്കയുണ്ട്."പല പ്രദേശങ്ങളിലും വൈദ്യുതിയില്ല, ആശയവിനിമയത്തിനുള്ള മാര്‍ഗമില്ല" ഫിലിപ്പീൻസ് റെഡ് ക്രോസ് ചെയർ റിച്ചാർഡ് ഗോർഡൻ ബിബിസിയോട് പറഞ്ഞു.

തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ആയിരക്കണക്കിന് സൈനികരെയും കോസ്റ്റ് ഗാർഡിനെയും അഗ്നിശമനസേനയെയും ദുരിത ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സൈനിക വിമാനങ്ങളും നാവികസേനാ കപ്പലുകളും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only