22/12/2021

പി എസ് സി പരീക്ഷ മാറ്റിവെച്ചു
(VISION NEWS 22/12/2021)
ജനുവരി 5 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി മാസം 5ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന സൈക്യാട്രിക് സോഷ്യൽ വർ‌ക്കർ (കാറ്റ​ഗറി നമ്പർ 13/2019, 493/2019) തസ്തികകളുടെ പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

കോമൺ പ്രിലിമിനറി എക്സാമിനേഷൻ (ഡി​ഗ്രി ലെവൽ) സ്റ്റേജ് 1 ന്റെ 13.11.201 ൽ നടന്ന പരീക്ഷയുടെ (Qn Paper Code 075/2021) 20-12-2021 തീയതിയിൽ പ്രസിദ്ധീകരിച്ച അന്തിമ ഉത്തരസൂചികയിലെ സാങ്കേതിക പിഴവ് ശ്രദ്ധയിൽപെട്ടിട്ടുള്ളതിനാൽ ആയത് പിൻവലിച്ചിട്ടുണ്ട്. പുതുക്കിയ അന്തിമ ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. 

2022 ജനുവരി 1 മുതൽ പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോ​ഗ്രാഫ് അപ്‍ലോഡ് ചെയ്യണമെന്ന് പിഎസ് സി അറിയിച്ചു. വ്യക്തി​ഗത പ്രൊഫൈൽ വഴിയാണ് ഓരോ ഉദ്യോ​ഗാർത്ഥിയും പിഎസ്‍സി അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only