12/12/2021

വീണ്ടുമൊരു കലാലയ പ്രണയകഥ; ആസിഫ് അലിയുടെ 'കുഞ്ഞെൽദോ ' ട്രെയിലർ
(VISION NEWS 12/12/2021)
ആസിഫ് അലി നായകനായി എത്തുന്ന 'കുഞ്ഞെൽദോ'യുടെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആർ ജെ മാത്തുക്കുട്ടിയാണ് . ചിത്രം ഡിസംബർ 24ന് റിലീസിനെത്തും.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. കുഞ്ഞിരാമായണം, എബി, കൽക്കി എന്നീ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. സുധീഷ്, സിദ്ധിഖ്, അർജ്ജുൻ ഗോപാൽ, നിസ്താർ സേട്ട്, രാജേഷ് ശർമ്മ, കോട്ടയം പ്രദീപ്, മിഥുൻ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only