05/12/2021

പൊലീസുകാരന്‍ വിവാഹ ദിവസം തൂങ്ങിമരിച്ച നിലയില്‍
(VISION NEWS 05/12/2021)
പൊലീസുകാരന്‍ വിവാഹ ദിവസം തൂങ്ങിമരിച്ച നിലയില്‍. കാസർ​ഗോഡ് എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനായ വിനീഷാണ് തൂങ്ങിമരിച്ചത്. ചീമേനി ആലന്തട്ട സ്വദേശിയാണ്. സ്വന്തം വീട്ടിലാണ് വിനീഷ് ആത്മ​ഹത്യ ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only