09/12/2021

യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം കൺവെൻഷൻ നടത്തി
(VISION NEWS 09/12/2021)കൊടുവള്ളി: സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വർഗീയതക്കെതിരെ *India Unaited* ക്യാമ്പയിൻ ഡിസംബർ 17 കോഴിക്കോട് ജില്ല പദയാത്ര യാത്രയോടനുബന്ധിച്ച്
യൂത്ത് കോൺഗ്രസ് മണ്ഡലം തല കൺവെൻഷന് ജില്ലയിൽ കൊടുവള്ളി മണ്ഡലത്തിൽ തുടക്കം കുറിച്ചു.
പി.സി ജമാലിന്റെ വീട്ടിൽ വച്ചു നടന്ന കൺവെൻഷന് കോൺഗ്രസ് നേതാവ് ആദം മുൽസി ഉദ്ഘടനം ചെയ്തു.
ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആർ.ഷഹീൻ സംബന്ധിച്ച യോഗത്തിൽ
യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി.സി ഫിജാസ് അധ്യക്ഷത വഹിച്ചു.
100ൽ അധികം പ്രവർത്തകർ പങ്കെടുത്ത യോഗം ജില്ലയിലെ തന്നെ യൂത്ത് കോൺഗ്രസിന് മാതൃകയാണെന് ജില്ലാ പ്രസിഡന്റ് പ്രസ്താവിച്ചു.
സുഫിയയാൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സി.പിറസാഖ്,
സി.കെജലീൽ,ശിവദാസൻ, സനൂജ് കുരുവട്ടൂർ,Ramees,ഫാറൂഖ് പുത്തലത്ത് ഷർത്താജ് ടികെ പി, ഷാഫി പുതുശ്ശേരി,ഫിലിപ്പ് ചോല,,അനസ്
 തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only