11/12/2021

ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് രാജമൗലി
(VISION NEWS 11/12/2021)
ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് സംവിധായകന്‍ രാജമൗലി. ഇപ്പോള്‍ മലയാള സിനിമ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലെത്തിയെന്നും തെലുങ്കാനയില്‍ വരെ ആരാധകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആര്‍ആര്‍ആര്‍' ഒരു ചരിത്ര സിനിമയല്ല. രണ്ടു സ്വാതന്ത്ര്യ സമര സ്വതന്ത്ര്യ സമര സേനാനികളുടെ ജീവിതമാണ് ചിത്രമെന്ന് രാജമൗലി പറഞ്ഞു. അല്ലൂരി സീതാറാം രാജു, ഹൈദരാബാദ് നൈസാമിനെതിരെ പൊരുതിയ കോമാരം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. വിസ്മയക്കാഴ്ചകളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ബാഹുബലിയുമായി സാമ്യം ഉണ്ടാകില്ലെന്ന് രാജമൗലി പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only