10/12/2021

പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
(VISION NEWS 10/12/2021)
ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.തീർത്ഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സുരക്ഷ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകി. പമ്പാ സ്നാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only