02/12/2021

'വേർപിരിയാനല്ല... ഒന്നായത്', ​ഗോസിപ്പുകൾ കാറ്റിൽ പറത്തി നിക്ക്-പ്രിയങ്ക ദാമ്പത്യത്തിന് മൂന്ന് വയസ്
(VISION NEWS 02/12/2021)
ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും ഒന്നായത്. 2018ൽ ആയിരുന്നു ലോകം ആഘോഷിച്ച താര വിവാഹം കെങ്കേമമായി നടന്നത്. ഹിന്ദു-ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നും ഇരുവരും ഒന്നായത്. പ്രിയങ്കയെക്കാൾ പത്ത് വയസ് പ്രായം കുറവാണ് നിക്കിന് എന്നത് ഇരുവരുടേയും പ്രണയം ആരംഭിച്ചപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. നിരവധി വിമർശനങ്ങളും ഇതേ ചൊല്ലി നിക്കിനും പ്രിയങ്കയ്ക്കും നേരെ ഉണ്ടായി. എന്നാൽ നിക്ക്-പ്രിയങ്ക പ്രണയത്തെ ഒരു തരിപോലും ഈ വിമർശനങ്ങൾ ബാധിച്ചില്ല എന്നതാണ് സത്യം. അന്നും ഇന്നും പരസ്പരം താങ്ങായും തണലായും പ്രോത്സാഹനമായും മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതം മൂന്നോട്ട് കൊണ്ടുപോവുകയാണ് നിക്ക്-പ്രിയങ്ക ജോഡി.

ഇരുവരും വേർപിരിയാൻ പോകുന്നവെന്ന ​ഗോസിപ്പുകൾ ഇന്റർനെറ്റിൽ ചൂടുള്ള ചർച്ചയാകുമ്പോഴും നിക്കിനൊപ്പം മൂന്നാം വിവാഹ വാർഷികം ആഘോഷമാക്കുന്ന തിരക്കിലാണ് പ്രിയങ്ക. സിനിമാ കഥകൾ പോലെ മനോഹരമാണ് ഇരുവരുടേയും പ്രണയവും വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രിയങ്കയും നിക്കും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പരിചയം പിന്നീട് അടുപ്പത്തിലേക്ക് വഴി മാറി. പരസ്പരം അടുത്ത് വെറും ആറ് മാസത്തിനുള്ളിൽ വിവാഹം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തി. പ്രിയങ്കയേക്കാൾ ഉയര കുറവാണ് നിക്കിന് എന്നതും ഇവരുടെ വിവാഹ സമയത്ത് കേട്ട വിമർശനങ്ങളിൽ ഒന്നായിരുന്നു.

അടുത്തിടെ ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പരന്നിരുന്നു. പ്രിയങ്ക തന്റെ പേരിൽ നിന്നും നിക്കിന്റെ സർ നെയിം ആയ ജൊനാസ് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. സാമന്തയുടെ വിവാഹ മോചന അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങിയത് താരം പേരിനൊപ്പം ചേർത്തിരുന്ന അക്കിനേനി എന്ന നാ​ഗചൈതന്യയുടെ കുടുംബപേര് നീക്കം ചെയ്തതോടെയാണ്. സാമന്തയുടെ കാര്യത്തിൽ പാപ്പരാസികളുടെ ഊഹം ശരിയായിരുന്നുവെങ്കിലും പ്രിയങ്ക-നിക്ക് ബന്ധത്തെ കുറിച്ചുള്ള പ്രവചനം ചീറ്റി പോയി എന്നാണ് പിന്നീടുള്ള ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only