04/12/2021

ബാങ്കിങ് ചാർജുകൾ ഉയരുന്നു; അടുത്തമാസം മുതൽ പ്രാബല്യത്തിൽ
(VISION NEWS 04/12/2021)
രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരുന്നു. അടുത്തമാസം മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളിൽ മാറ്റം വരും. എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആയിരിക്കും അധികതുക ഈടാക്കുക. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓൺലൈൻ ട്രാൻസ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളിൽ നടത്തുന്ന ഓരോ പണം ഇടപാടിനും ഫീസുണ്ടാകും. 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കുക.

നേരത്തെ നിശ്ചിത പരിധിക്ക് ശേഷം എടിഎം ഉപയോഗത്തിന് ഈടാക്കിയിരുന്ന സർവീസ് ചാർജ് 20 രൂപയായിരുന്നു. ഈ തുകയാണ് 21 ആയി ഉയർത്തിയത്. മെട്രോ നഗരങ്ങളിൽ മൂന്ന് തവണ എടിഎമ്മിൽ നിന്ന് സൈജന്യമായി പണം പിൻവലിക്കാം. മെട്രോ നഗരങ്ങൾ അല്ലാത്ത നഗരങ്ങളിലെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only