10/12/2021

ജമ്മുവിൽ പോലീസിനു നേരെ ഭീകരാക്രണം; രണ്ട് ഉദ്യോഗസ്ഥർക്ക് വീരമൃത്യൂ
(VISION NEWS 10/12/2021)
ജമ്മുകശ്മീരിൽ പോലീസുകാർക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് പോലീസുകാർ വീരമൃത്യൂ വരിച്ചു. വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുൽഷൻ ചൗക്കിലാണ് പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർത്തത്. എസ്ജിസിടി മുഹമ്മദ് സുൽത്താനും, സിടി ഫയാസ് അഹമ്മദുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സുരക്ഷ സേന പ്രദേശം വളയുകയും, ഭീകരരെ പിടികൂടുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only