21/12/2021

ഉറുമിയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
(VISION NEWS 21/12/2021)കൂടരഞ്ഞി: കുളിരാമുട്ടി ഉറുമിയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

വല്ലാത്തായ്പാറ പുറമടത്തിൽ സുബൈറിൻ്റെയും സൗദയുടെയും മകൻ ഹാഷിം (26) ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന കാരക്കുറ്റി ലക്ഷംവീട് തൊട്ടിയിൽ റഫീഖിൻ്റെ മകൻ മുഹമ്മദ് ജുനൈസിനെ ഗുരുതര പരിക്കുകളൊടെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവാറൻതോടുള്ള ബന്ധു വീട്ടിൽ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവർ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാഷിമിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

സഹോദരങ്ങൾ: ഷൈജൻ,നൗഫൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only