19/12/2021

കൊവിഡ് പ്രതിരോധത്തിലും രാഷ്ട്രീയം കലർത്തുന്ന മുൻസിപ്പാലിറ്റിയുടെ നടപടി പ്രതിഷേധാർഹം- ഐ എൻ എൽ
(VISION NEWS 19/12/2021)


കൊടുവള്ളി: കൊവിഡ് പ്രതിരോധ രംഗത്ത് വിവിധ സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ച് മുനിസിപ്പാലിറ്റിയുടെ വിവിധ മേഖലകളിൽ വളണ്ടിയർ സേവനം അണു നശീകരണം, ആംബുലൻസ്, വാഹന സേവനം അങ്ങാടികളും പൊതുസ്ഥലങ്ങളും ശുചീകരിക്കൽ, മാധ്യമ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് ബോധവൽക്കരണം തുടങ്ങി വിവിധ മാതൃകാപരമായ പ്രവർത്തനം നടത്തിയ മില്ലത്ത് ബ്രിഗേഡിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിക്കുന്നതിൽ നിന്നും ഒഴിവാക്കി രാഷ്ട്രീയം കളിക്കുന്ന മുൻസിപ്പാലിറ്റിയുടെ നടപടിയിൽ ഐ എൻ എൽ മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധധം രേഖപ്പെടുത്തി.ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയും കൊടുവള്ളി മുൻസിപ്പൽ കൗൺസിലറുമായ നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു .എ൦ പി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഒ പി റഷീദ് , ഒ ടി സുലൈമാൻ,ഒ പി റസാഖ്, റിയാസ് വാവാട്, സിദ്ധിക്ക് കാരാട്ടുപോയിൽ, അലി ഹ൦ദാൻ, എൻ സി അസീസ്,എ പി റഷീദ്, കെ സി ഷരീഫ്, കെ പി ബഷീർ, കെ കെ ഇബ്നു, കെ ടി മുഹമ്മദ് വാവാട് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only