02/12/2021

നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍
(VISION NEWS 02/12/2021)
മുംബൈ: മിർസാപൂർ വെബ് സീരീലിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്മ മിശ്ര മരിച്ച നിലയിൽ. മുംംബൈയിലെ വെർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീർണിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പോലീസ്.

നടന്റെ ഫ്ലാറ്റിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയിൽ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.

മിർസാപൂരിൽ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്മ മിശ്ര ശ്രദ്ധ നേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only