16/12/2021

ലഹരിക്കെതിരെ ജനശക്തി ബോധവത്കരണ സെമിനാര് സംഘടിപ്പിച്ചു
(VISION NEWS 16/12/2021)


കൊടുവള്ളി -കരുവൻപൊയിൽ പ്രദേശത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് പടച്ചട്ടയണിഞ്ഞ പടനായകനെ പോലെ ജീവന്റെ അവസാന തുടിപ്പുവരെ കരുവൻപൊയിലിനെ നയിച്ച ശ്രീ ടി പി സി മുഹമ്മദ് മാസ്റ്ററുടെ നാമധേയത്തിൽ രൂപംകൊണ്ട ടി പി സി മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ ചേതന സെന്റർ ഫോർ ന്യൂറോ സൈക്രട്ടറി മലാപ്പറമ്പിന്റെ സഹകരണത്തോടെ ലഹരി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു .
പരിപാടിയിൽ പുതുതലമുറ ലഹരികൾ എന്ന വിഷയത്തിൽ പ്രൊഫ Dr PN സുരേഷ് കുമാർ ,ലഹരിയുടെ മനഃശാസ്ത്രം Dr സന്ദീഷ് ,ലഹരിയുടെ പ്രതിരോധവും ചികിത്സയും Dr ടോം വർഗീസ് എന്നീവർ ക്ലാസ്സെടുത്തു .കൂടാതെ മൊബൈൽ അഡിക്ഷനാകുന്ന പുതു തലമുറയെ പറ്റിയും പരിഹാര മാർഗങ്ങളെ പറ്റിയും കൂടാതെ ലഹരിയുമായി ബന്ധപ്പെട്ട ചിക്ത്സയെ പറ്റിയും ഉള്ള സംശയങ്ങൾക്ക് മറുപടിയും ഡോക്ടർമാർ നൽകി .പരിപാടിയിൽ ടിപി മജീദ് മാസ്റ്റർ മോഡറേറ്ററായിരുന്നു .പരിപാടിയിൽ ടി പി സി മാസ്റ്റർ ട്രസ്റ്റിന്റെ ആദ്യ മെമ്പർഷിപ്പ് ഉത്ഘാടനം പി കെ അഷ്‌റഫ് ട്രസ്റ്റ് പ്രസിഡന്റ് Dr എ കെ അബ്ദുൽകാദറിൽ നിന്നും ഏറ്റുവാങ്ങി .ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ മൊയ്‌ദീൻ കോയ സ്വാഗതവും Dr എ കെ അബ്ദുൽകാദർ അദ്യക്ഷതയും ട്രെഷറർ ടിപി അർഷാദ് നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only