20/12/2021

ഡ്രൈവറില്ലാ കാറിൽ യുവതിക്ക് സുഖപ്രസവം!! ടെസ്ല ബേബിയെന്ന് സോഷ്യൽമീഡിയ
(VISION NEWS 20/12/2021)
ടെസ്ലയുടെ ​ഡ്രൈവറില്ലാ കാറിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതിക്ക് സുഖപ്രസവം. പ്രസവവേദന തുടങ്ങി കാറിൽ ആശുപത്രിയിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരിക്കെ ഒരു യുവതി ട്രാഫിക്കിൽ കുടുങ്ങുന്നു. പ്രസവം നടക്കും എന്ന് ബോധ്യപ്പെട്ടതോടെ, സഞ്ചരിച്ചു കൊണ്ടിരുന്ന ടെസ്‌ല കാർ 'ഓട്ടോ പൈലറ്റ്' മോഡിലിട്ട് ഭാര്യയുടെ പ്രസവത്തിലേക്ക് തന്റെ ശ്രദ്ധ പൂർണമായും തിരിക്കുന്നു അവരുടെ ഭർത്താവ്. ആശുപത്രിയുടെ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴേക്കും പ്രസവം നടക്കുന്നു, കുഞ്ഞു പുറത്തുവരുന്നു. പാഞ്ഞെത്തിയ നഴ്‌സുമാർ, പൊക്കിൾക്കൊടി മുറിച്ചുമാറ്റി നവജാത ശിശുവും അവന്റെ അമ്മയും പൂർണ്ണാരോഗ്യത്തോടെ തുടരുന്നുണ്ട് എന്നുറപ്പിക്കുന്നു. അമേരിക്കയിലെ പെൻസിൽവാനിയയിലായിരുന്നു ഈ സംഭവം.

വെയ്‌നിലെ വീട്ടിൽ ഇരിക്കുമ്പോഴാണ് യിരാൻ ഷെറി എന്ന 33 വയസ്സുകാരിക്ക് പ്രസവ വേദന തുടങ്ങുന്നത്. അവർ താമസിച്ചിരുന്ന ഇടത്തിൽ നിന്ന് അടുത്തുള്ള പാവോലി ആശുപത്രിയിലേക്ക് 20 മിനിറ്റ് ഡ്രൈവ് ആണ് സാധാരണ ട്രാഫിക്കിൽ ഉണ്ടാവാറുള്ളത്. തിരക്കേറിയ ട്രാഫിക്കിനെ മറികടന്ന് ആശുപത്രിക്ക് ഏതാണ്ട് അടുത്തെത്തിയപ്പോഴാണ് ഏത് നിമിഷവും പ്രസവം നടക്കാം എന്ന ബോധ്യം യിരാന്റെ ഭർത്താവ് കീനിങ്ങിനു ഉണ്ടാവുന്നത്. അതോടെ അയാൾ തന്റെ ടെസ്‌ല കാറിനെ ഓട്ടോ പൈലറ്റ് മോഡിൽ ഇട്ട് ഭാര്യയെ സഹായിക്കാനൊരുങ്ങി. ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ടെസ്ല ബേബി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only