26/12/2021

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തീയതികള്‍ നാളെ അറിയാം
(VISION NEWS 26/12/2021)
ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ് സി പരീക്ഷാ തീയതികള്‍ നാളെ അറിയാം. പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനം ഉണ്ടായി. എന്നാല്‍ പരീക്ഷ നടന്നത് കുട്ടികള്‍ക്ക് ഗുണമായെന്നും മന്ത്രി പറഞ്ഞു.

അതേസമയം എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ പരിഗണനയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only