12/12/2021

രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി
(VISION NEWS 12/12/2021)
തമിഴ് സൂപ്പർതാരം രജനീകാന്തിൻറെ 71-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി. "സന്തോഷകരമായ ഒരു പിറന്നാൾ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക", മമ്മൂട്ടി കുറിച്ചു. തങ്ങൾ ഒരുമിച്ച് അഭിനയിച്ച മണി രത്നം ചിത്രം 'ദളപതി'യുടെ ലൊക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകൾ നേർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only