12/12/2021

ഹെലികോപ്റ്റർ അപകടം; പരിശോധന തുടരുന്നു
(VISION NEWS 12/12/2021)




കൂനൂർ ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്ത് എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ഹെലികോപ്ടറിൻ്റെ ചിറക് പോലുള്ള ഭാഗങ്ങൾ കയർ ഉപയോഗിച്ച് നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. തകർന്ന ഭാഗങ്ങൾ ശേഖരിച്ച് ഹെലികോപ്റ്റർ പുനർനിർമ്മിക്കാനാണ് സംയുക്ത സേനാ സംഘത്തിൻ്റെ ശ്രമം.

എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയും, തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only