18/12/2021

എല്ലാ ദിവസവും മുട്ട കഴിക്കൂ..!​ഗുണങ്ങൾ നിരവധിയാണ്
(VISION NEWS 18/12/2021)




മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വർധിക്കുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്..എന്നാൽ ദൈനംദിന ഭക്ഷണക്രമത്തിൽ നിന്നും അങ്ങനെ ഒഴിവാക്കേണ്ട ഒന്നല്ല മുട്ട. ധാരാളം പോഷക​ഗുണങ്ങളും മുട്ടയ്ക്കുണ്ട്.മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി (അസ്ഥികളുടെ ആരോഗ്യത്തെയും പ്രതിരോധ സംവിധാനത്തെയും സഹായിക്കുന്നു), കോളിൻ (ഇത് കരളിന്റെ പ്രവർത്തനത്തിനും മസ്തിഷ്ക വികസനത്തിനും സഹായിക്കുന്നു). പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ പ്രധാന ഉറവിടമാണ് മുട്ട.

മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഒരു വലിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടാകും. വിറ്റാമിൻ എ, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരു മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കുട്ടികൾക്ക് മുട്ട നൽകുന്നത് വളർച്ചയെ സഹായിക്കും. മുട്ടയിൽ ഫോളേറ്റ്, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകളെല്ലാം കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നു. അതുപോലെ, വിറ്റാമിൻ ഡി അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വിറ്റാമിൻ എ കണ്ണുകൾക്കും, വിറ്റാമിൻ ബി -6 തലച്ചോറിന്റെ വളർച്ചയ്ക്കും നല്ലതാണ്. 

ദിവസവും ഒരു മുട്ട കഴിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.മുട്ടയിലുള്ള കോളിൻ, ഉപാപചയപ്രവർത്തനത്തിന് സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു. മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only