29/12/2021

എല്‍ഐസി ഏജന്റ് ജെസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; സുഹൃത്ത് അറസ്റ്റില്‍
(VISION NEWS 29/12/2021)
തിരുവനന്തപുരം വക്കത്ത് ട്രെയിന്‍ തട്ടി മരിച്ചെന്ന് കരുതിയ എല്‍ഐസി ഏജന്റ് ജെസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. സംഭവത്തില്‍ ജെസിയുടെ സുഹൃത്ത് മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യപ്പെട്ട പണം നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഈ മാസം 18നാണ് ജെസിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് എന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only