22/12/2021

തുരങ്കപാത - സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുന്നു
(VISION NEWS 22/12/2021)




തിരുവമ്പാടി: മലയോര മേഖലയുടെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായതായി ലിന്റോ ജോസഫ് എം.എൽ.അറിയിച്ചു.

ടണൽ ആരംഭിക്കുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി,കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി,മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്.

മറിപ്പുഴയിൽ ഇരവഴിഞ്ഞിപുഴക്ക് കുറുകെയുള്ള പാലം,ഇരു വശത്തും ടണലിലേക്കുള്ള 4 വരി സമീപന റോഡ് എന്നിവ നിർമ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക. തിരുവമ്പാടി,കോട്ടപ്പടി വില്ലേജുകളിൽ ഏറ്റെടുക്കുന്ന 2.5 ഹെക്ടർ വീതം സ്ഥലങ്ങൾ ഡംബിംഗ് യാഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കും.ലാന്റ് അക്വിസിഷൻ റൂൾ ,2013 പ്രകാരം ഏറ്റെക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാരത്തുക നൽകും. സ്ഥലമെറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിന് കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരെ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only