11/12/2021

വണ്‍പ്ലസ് പാഡ് എന്ന ടാബ്ലെറ്റ് പുറത്തിറക്കാനൊരുങ്ങി വണ്‍പ്ലസ്
(VISION NEWS 11/12/2021)
വണ്‍പ്ലസ് പാഡ് എന്ന ടാബ്ലെറ്റ് പുറത്തിറക്കാനൊരുങ്ങി വണ്‍പ്ലസ്. സാംസങ്ങിനെ മറികടക്കാനുള്ള തന്ത്രമാണിതെന്നാണ് സൂചന. സാംസങ്ങിന് ശക്തമായ എതിരാളികളായി മാറാന്‍ സാധ്യതയുള്ള വണ്‍പ്ലസ് പാഡിനുള്ള ഗവേഷണത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ പറയുന്നത് വണ്‍പ്ലസ് ടാബ്ലെറ്റ് 2022 ന്റെ ആദ്യ പകുതിയില്‍ ലോഞ്ച് ചെയ്യുമെന്നാണ്. സ്മാര്‍ട്ട് ടിവികള്‍, വെയറബിള്‍സ്, ഓഡിയോ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ക്കപ്പുറം കടന്ന കമ്പനിയുടെ പോര്‍ട്ട്ഫോളിയോയെ വണ്‍പ്ലസ് പാഡ് കൂടുതല്‍ വിപുലീകരിക്കും.

ജനുവരി 5 ന് ലാസ് വെഗാസില്‍ നടക്കുന്ന ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഷോ (CES) 2022-ല്‍ വണ്‍പ്ലസ് ഒരു ഇവന്റ് നടത്തുമെന്ന് പറയുന്നു. ഇവിടെ വണ്‍പ്ലസ് 10 സീരിസ് ഫോണുകള്‍ പുറത്തിറക്കുമന്ന സൂചനയാണുള്ളത്. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറുമായാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ വരുന്നതത്രേ. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് QHD+ ഡിസ്പ്ലേയുമായി വരുമെന്നും സൂചനയുണ്ട്. ഈ സ്മാര്‍ട്ട്ഫോണ്‍ സൂപ്പര്‍ ഫാസ്റ്റ് 120 വാട്‌സ് ചാര്‍ജിംഗുമായി വരുമെന്ന് അഭ്യൂഹമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only