19/12/2021

മായാനദിക്ക് ശേഷം അവർ ഒന്നിക്കുന്നു; 'നാരദന്‍' ഫസ്റ്റ് ലുക്ക്
(VISION NEWS 19/12/2021)
ആഷിക് അബുവിന്റെ 'നാരദന്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടൊവീനോ തോമസാണ് നായകൻ. 'വൈറസി'നു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. അന്ന ബെന്‍ ആണ് നായിക. ഷറഫുദ്ദീന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മായാനദിക്കു ശേഷം ടൊവീനോ നായകനാവുന്ന ആഷിക് അബു ചിത്രവുമാണിത്. ഫസ്റ്റ് ലുക്കിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.

ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ്. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖ്, സംഗീതം ഡിജെ ശേഖര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസും സൈജു ശ്രീധരനും ചേര്‍ന്ന്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, വിതരണം ഒപിഎം സിനിമാസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only