21/12/2021

വലിയ മാറ്റങ്ങളുമായി ബലേനൊ എത്തുന്നു
(VISION NEWS 21/12/2021)
പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ മത്സരം കടുപ്പിക്കാൻ വലിയ മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനൊ എത്തുന്നു. ചെറിയ കോസ്മറ്റിക് അപ്ഡേഷനിൽ മാത്രം ഒതുക്കാതെ അടിമുടി മാറ്റങ്ങളുമായാണ് പുതിയ ബലേനൊ വിപണിയിലെത്തുന്നത്. പുതിയ ഐ20, ആൾട്രോസ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുമ്പോൾ മുന്നിലെത്താൻ വേണ്ട ഫീച്ചറുകളെല്ലാം പുതിയ ബലേനോയിൽ പ്രതീക്ഷിക്കാം.

അടിമുടി മാറ്റങ്ങളുള്ള പുറംഭാഗം

ആദ്യ തലമുറയുടെ കേർവി മുൻ ഡിസൈനിൽ നിന്നു വ്യത്യസ്തമായി ഫ്ലാറ്റ് നോസ് ഗ്രിൽ ഡിസൈനാണ് പുതിയ മോഡലിന്. കൂടാതെ വലുപ്പം കൂടിയ ഗ്രില്ലും നൽകിയിരിക്കുന്നു. റീ ഡിസൈൻ ചെയ്ത ഹെഡ്‌ലാംപും ഡിആർഎല്ലുകളുമാണ്. അൽപം കൂടി ഉയർന്ന ബോണറ്റ്. കൂടുതൽ ആഗുലറായ റീഡിസൈൻ ചെയ്ത ടെയിൽ ലാംപ്, പുതിയ ബംബർ എന്നിയുണ്ട് പിൻഭാഗത്ത്.

ടെക്കി ഇന്റീരിയർ

വലിയ ടച്ച് സ്ക്രീനാണ് ഇന്റീയറിന്റെ ഏറ്റവും വലിയ ആകർഷണം. പുതിയ എസ്‍ക്രോസിന് സമാനമായി 9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും ഇത്. കൂടാതെ സിം അടക്കമുള്ള കണക്റ്റ‍ഡ് ഫീച്ചറുകളും പ്രതീക്ഷിക്കാം. സുസുക്കി കണക്റ്റ് ഫീച്ചറും പുതിയ ബലേനോയിൽ മാരുതി ഉൾക്കൊള്ളിക്കുമെന്നാണ് കരുതുന്നത്. ഓട്ടോ എൽഇഡി ഹെഡ്‌ലാംപ്, കിലെസ് ഗോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുമുണ്ടാകും.

എൻജിൻ, കരുത്ത്

നിലവിലെ 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാകും പുതിയ വാഹനത്തിനും. 83 ബിഎച്ച്പി കരുത്തുള്ള സാധാരണ പതിപ്പും 90 ബിഎച്ച്പി കരുത്തുള്ള സ്മാർട്ട് ഹൈബ്രിഡ് പതുപ്പുമുണ്ടാകും. അഞ്ചു സ്പീഡ് മാനുവൽ സിവിടി ഗിയർബോക്സുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only