11/12/2021

വക്കഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടണം -നാഷണൽ യൂത്ത് ലീഗ്
(VISION NEWS 11/12/2021)


കൊടുവള്ളി: മുസ്ലിംലീഗ് നേതാക്കൾ വ്യാജ രേഖകളും മറ്റും ഉണ്ടാക്കി സ്വന്തമാക്കുകയും, മേൽ വാടക നീക്കുപോക്കുകൾ നടത്തുകയും തുടങ്ങി വഖഫ് സ്വത്തുക്കൾക്ക്മേൽ അനധികൃതമായി തുടർന്നുവരുന്ന എല്ലാ നടപടികളും അവസാനിപ്പിച്ച് പൂർണ്ണമായും വിശ്വാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മുഴുവൻ വഖഫ് സ്വത്തുക്കളും ഉപയോഗപ്പെടുത്തണമെന്നും. രാഷ്ട്രീയപാർട്ടികളുടേയും മറ്റു സംഘടനകളുടെയും വ്യക്തികളുടെയും നേതാക്കളുടെയും അനധികൃതമായ ഇടപെടലുകൾ ഭാവിയിലും ഉണ്ടാവാതിരിക്കാൻ ആവശ്യമായ നിയമ നിർമ്മാണം നടത്തണമെന്നും നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. റഷീദ് തട്ടങ്ങൽ അധ്യക്ഷത വഹിച്ചു
മുജീബ് പട്ടിണിക്കര , ഇബ്നു തങ്ങൾ, അലി ഹ൦ദാൻ, റിയാസ് വാവാട്, സിദ്ധീഖ് കാരാട്ട് പോയിൽ, ഷാഫി പെരീക്കണ്ടി, കുഞ്ഞാലി വാവാട്, ആർ സി റഷീദ്, ജാബിർ വാവാട്, സുബൈർ മുക്കിലങ്ങാടി, സലാഹുദ്ദീൻ, എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only