14/12/2021

കൊച്ചിയിൽ ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊന്നു; ഭാര്യയും മകളും അറസ്റ്റിൽ
(VISION NEWS 14/12/2021)
കൊച്ചിയിൽ ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട് ദിണ്ഡുകൽ സ്വദേശി ശങ്കർ ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകളും അറസ്റ്റിലായി. 

കൊച്ചി കടവന്ത്രയിലാണ് കൊലപാതകം നടന്നത്. ഇവിടുത്തെ താമസക്കാരായ സെൽവിയും മകളുമാണ് പിടിയിലായിരിക്കുന്നത്. കടുത്ത മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സെൽവി പൊലീസിന് മൊഴി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only