29/12/2021

ഓട്ടോ- ടാക്സി സമരം പിൻവലിച്ചു
(VISION NEWS 29/12/2021)
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്കു വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നു രാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കില്‍നിന്ന് യൂണിയന്‍ പിന്‍മാറി.

നിരക്കു വര്‍ധന വേണമെന്ന ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അത് എങ്ങനെ വേണം എന്നതില്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിക്കു നിര്‍ദേശം നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only