30/12/2021

ഒമിക്രോണ്‍: രാത്രി നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
(VISION NEWS 30/12/2021)
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന രാത്രി നിയന്ത്രണം ഇന്ന് ഡിസംബര്‍ 30 മുതല്‍ നിലവില്‍ വരും. 

ജനുവരി 2 വരെയാണ് നിയന്ത്രണം ബാധകമാവുക.
രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. രാത്രി പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കയ്യില്‍ കരുതണം. 

അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.
ഈ ദിവസങ്ങളില്‍ എല്ലാ തരം ജാതി, മത, സമുദായ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലും നിരോധിച്ചിട്ടുണ്ട്. എല്ലാ ആള്‍ക്കൂട്ട പരിപാടികളും ഒഴിവാക്കണം.

ബാറുകള്‍, ഹോട്ടലുകള്‍, മറ്റ് കടകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.
പുതുവല്‍സ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ്. നടപടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only