30/12/2021

നാല് തവണ വാക്‌സിനെടുത്തു; യുവതിക്ക് വീണ്ടും കൊവിഡ്
(VISION NEWS 30/12/2021)




വിവിധ രാജ്യങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്‌സിന്‍ എടുത്ത മുപ്പതുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം മുമ്പ് പരിശോധന നടത്തിയപ്പോള്‍ വരെ ഇവര്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയപ്പോള്‍ പൊസിറ്റീവ് ആവുകയായിരുന്നു.

തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. താന്‍ പലയിടങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം യുവതി തന്നെയാണ് അറിയിച്ചത്. ജനുവരിക്കും ആഗസ്റ്റിനുമിടയിലാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് പൊസിറ്റീവ് ആയിരുന്നെങ്കിലും രോഗത്തിന്റേതായ ഒരു ലക്ഷണം പോലും ഇവരില്‍ പ്രകടമായിരുന്നില്ല. 12 ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇന്‍ഡോറിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only