04/12/2021

കണ്ണു കെട്ടിയും കണ്ണടച്ചും അവർ നടന്നു ക്ലാസ്സ് മുറികളിലേക്ക്.
(VISION NEWS 04/12/2021)ഓമശ്ശേരി :  പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ ഭിന്ന ശേഷി ദിനാചരണ പരിപാടി കുട്ടികൾക്ക് നവ്വ്യാനുഭവമായി.
 വിദ്യാർഥികൾ സ്വയം കണ്ണുകെട്ടി ക്ലാസ്സ് മുറികളിലേക്ക് നടന്നു. മൂന്ന് നിലകളിലുള്ള വിദ്യാലയത്തിൽ തങ്ങളുടെ ക്ലാസ് മുറികളിൽ എത്താനും ഇരിപ്പിടം കണ്ടെത്താനും അവർ നന്നേ പാടുപെട്ടു. അവസാനം പലരും അധ്യാപകരുടെ സഹായം തേടി. കൈകൾ കോർത്തു പിടിച്ചും കോവണി പടവുകളിൽ  തപ്പിത്തടഞ്ഞും ക്ലാസ് മുറിയിൽ എത്തിയ വിദ്യാർഥികൾ കണ്ണുകെട്ടിയുള്ള യാത്രയുടെ അനുഭവം പരസ്പരം പങ്കുവച്ചത് പുസ്തകത്താളുകൾക്കപ്പുറമുള്ള അറിവായി മാറി.
  ചെറുപ്പത്തിലെ അന്ധത ബാധിക്കുകയും എന്നാൽ സ്വപ്രയത്നത്തിലൂടെ ഹൈസ്കൂൾ അധ്യാപകനായി മാറുകയും ചെയ്ത രവീന്ദ്രൻ മാഷ് പരിപാടിയുടെ ഉദ്ഘാടനം  നിർവഹിച്ചു. വൈറ്റ് കെയിനും ബ്രെയിലി ലിപിയും അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിൽ കുട്ടികളുടെ സന്ദർശനം. ചിത്രരചന, കഥാരചന, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
 പി ടി എ പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു. 
പ്രധാനധ്യാപകൻ പി എ ഹുസൈൻ ഭിന്നശേഷി ദിനാചരണ സന്ദേശം നൽകി. 
സീനിയർ അസിസ്റ്റൻഡ് ഹഫ്സ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. 
സജ്ന പി കെ, അനീഷ് മൈക്കിൾ, ജസീറ പിഎം, ഷംസുദ്ദീൻ കെ, ഫാരിസ് കെ, ഷബിൻ ബാൽ, മുഹമ്മദ് സാദിഖ്, അബ്ദുനാസർ കെ ടി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only