11/12/2021

ശബരിമലയിൽ കൂടുതൽ ഇളവുകൾ; പമ്പ സ്നാനത്തിന് അനുമതി
(VISION NEWS 11/12/2021)
ശബരിമലയിലെ പരമ്പരാഗത പാത നാളെ തുറക്കും. പമ്പാ സ്നാനത്തിന് ഇന്നു തുടക്കമായി. സർക്കാർ അനുമതി ലഭിച്ചതോടെ ഇന്ന് പത്തനംതിട്ട കലക്ടറേറ്റിൽ ചേർന്ന യോഗമാണ് ഇളവുകൾ ഉടനടി നടപ്പാക്കാൻ തീരുമാനിച്ചത്.

നാളെ പുലർച്ചെ 2മണി മുതൽ ഭക്തരെ നീലിമല, അപ്പാച്ചിമേട് , ശരംകുത്തി വഴിയുള്ള പരമ്പരാഗത പാതയിലൂട കടത്തിവിടും. ഏത് പാതയിലൂടെ യാത്ര വേണം എന്നത് ഭക്തർക്ക് തീരുമാനിക്കാം. സന്നിധാനത്ത് ഇന്ന് വൈകിട്ട് 4മണി മുതൽ മുറികൾ അനുവദിക്കും. 12 മണിക്കൂർ വരെ സന്നിധാനത്ത് തങ്ങാം പക്ഷെ രാത്രി വിരിവയ്ക്കാൻ അനുവദിക്കില്ല. പമ്പയിൽ നാല് കടവിൽ സ്നാനം അനുവദിക്കും.

പരമ്പരാഗത പാത തുറക്കുന്നതോടെ ഭക്തർക്കും ആശ്വാസമായി. ദേവസ്വം ബോർഡ്‌ ഇളവുകൾ ആവശ്യപ്പെട്ട് രണ്ടാഴ്ചക്ക് ശേഷമാണ് ഇളവുകൾ വരുന്നത്. നേരത്തേ സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രമായിരുന്നു യാത്ര. മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന തീർഥാടകരെക്കൊണ്ടും, ട്രാക്ടർ, ഡോളി യാത്രക്കാരെക്കൊണ്ടും തിങ്ങി നിറഞ്ഞായിരുന്നു ഈ വഴിയുള്ള യാത്ര. നീലിമല പാത തുറക്കുന്നതോടെ വഴിയിലെ തിരക്ക് കുറയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only