07/12/2021

ഇടുക്കിയിലെ മലയോര മേഖലകളിൽ വീടുകളിൽ വെള്ളം കയറി
(VISION NEWS 07/12/2021)
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴുക്കിയതും മഴതുടരുന്നതും മൂലം ദുരിതത്തിലായി ഇടുക്കിയിലെ ജനങ്ങൾ. ജില്ലയിലെ മലയോര മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, കടശ്ശിക്കാട് മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതിനാൽ ജന ജീവിതം ദുരിതത്തിലായിരിക്കുകയാണ് .

ഇതിനിടെ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only