29/12/2021

വീടിനു തീപിടിച്ച് യുവതി വെന്തുമരിച്ചു; സഹോദരിയെ കാണാനില്ല
(VISION NEWS 29/12/2021)
വീടിനു തീപിടിച്ച് യുവതി വെന്തുമരിച്ച നിലയിൽ. പറവൂർ പെരുവാരം പനോരമ നഗറിൽ തമാസിക്കുന്ന അറയ്ക്കപ്പറമ്പിൽ ശിവദാസന്റെ വീടാണ് കത്തിയെരിഞ്ഞത്. ശിവദാസന്റെ മകൾ വിസ്മയയാണ് (25) മരിച്ചത്.
ശിവദാസനും ഭാര്യ ജിജിയും പൃറത്തുപോയ സമയത്ത് രണ്ടു മക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിയുന്നത്. 

വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തുള്ള വാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. വീട്ടിലെ രണ്ട് മുറികൾ കത്തി നശിച്ചു. മുറിക്കുള്ളിൽ കത്തിയെരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിസ്മയയുടെ സഹോദരി ജിത്തുവിനെ (22) സംഭവത്തിനു ശേഷം വീട്ടിൽ കാണാനില്ല.

ശിവദാസന്റെ രണ്ടാമത്തെ മകൾ ഏതാനും മാസങ്ങളായി മനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടി വരികയാണ്.
മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൃതദേഹത്തിലുണ്ടായിരുന്ന മാലയുടെ ലോക്കറ്റ് വിസ്മയയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്തി നശിച്ച മുറിയുടെ വാതിലിൽ രക്തക്കറ ഉണ്ടായിരുന്നു. ജിത്തുവിനെ രാത്രി വൈകിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only