23/12/2021

ഭീഷ്മ പർവ്വം റിലീസിം​ഗ് തിയതി പ്രഖ്യാപിച്ചു
(VISION NEWS 23/12/2021)
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഭീഷ്മപർവ്വത്തിന്റെ റിലീസിം​ഗ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകൻ അമൽ നീരദ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബിഗ് ബിയിലൂടെ ഒന്നിച്ച സഖ്യം 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേരുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൻ്റെ ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ സ്റ്റൈലിഷ് ഫിലിം മേക്കിംഗ് മലയാളികൾക്ക് പരിചയപ്പെടുത്തിയ അമൽ നീരദ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. മോഹൻ ലാലിന്റെ ആറാട്ടും ഫെബ്രുവരിയിലാണ് എത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only