18/12/2021

പോലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ ഡിജിപി അനില്‍ കാന്ത് അനുശോചിച്ചു
(VISION NEWS 18/12/2021)
എസ്.എ.പി ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഇന്ന് ഉച്ചയോടെയാണ് ബാലു മുങ്ങിമരിച്ചത്.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു (27) ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി.സുരേഷിന്‍റെയും അനിലാ ദാസിന്‍റെയും മകനാണ്. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ അദ്ദേഹം അവിവാഹിതനാണ്. കേസന്വേഷണത്തിന്‍റെ ഭാഗമായി സഹപ്രവര്‍ത്തകരോടൊപ്പം വളളത്തില്‍ യാത്രചെയ്യവെ കടയ്ക്കാവൂര്‍ പണയില്‍കടവിലായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only