31/12/2021

ഒരു കോടിയുടെ ബോണസ് : ഞെട്ടി ജീവനക്കാർ
(VISION NEWS 31/12/2021)
ഒരു കോടിയുടെ ബോണസ് നൽകി ജീവനക്കാരെ ഞെട്ടിച്ച് ആപ്പിൾ. തിരഞ്ഞെടുത്ത ഏതാനും ജീവനക്കാരുടെ ബോണസ് തുക 1 കോടിയോളം രൂപയായി കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. ഏറ്റവും വിദ​ഗ്ധതരായിട്ടുള്ള ജീവനക്കാരെ കമ്പനിയിൽ നിലനിർത്തുക എന്നതാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ആപ്പിളിനെ നയിച്ചത്. ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് എന്നീ കമ്പനികളുടെ മാതൃസ്ഥാപനമായ മെറ്റയും ആപ്പിളും തമ്മിലുള്ള വിപണിയിലെ മത്സരം പരസ്പരം ജീവനക്കാരെ കൊത്തിക്കൊണ്ടു പോവുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മുന്നിൽ കണ്ട് പുതുവത്സരത്തോടനുബന്ധിച്ച് ജോലിയിലെ പ്രകടനമുൾപ്പെടെ പലതും കണക്കിലെടുത്താണ് അർഹരായ ജീവനക്കാരെ കമ്പനി തിരഞ്ഞെടുത്തത്.

സമാനമായ ബോണസുകൾ ഇതിനു മുമ്പും തങ്ങളുടെ ജീവനക്കാർക്ക് രഹസ്യമായി ടെക് ഭീമന്മാർ നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയും വലിയൊരു തുക ബോണസായി നൽകുന്നത് ഇത് ആദ്യമായാണ് ഇങ്ങനെ ആപ്പിൾ പ്രഖ്യാപിച്ചിട്ടുള്ള ബോണസ് തുകകൾ $50,000 മുതൽ $180,000 വരെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only