31/12/2021

തീരുമാനം മാറ്റി ജിഎസ്ടി കൗൺസിൽ; തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കില്ല
(VISION NEWS 31/12/2021)
തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കില്ല. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സിലാണ് നികുതി വര്‍ധന ഇപ്പോള്‍ വേണ്ടെന്ന് വെച്ചത്. ആയിരം രൂപവരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും നാളെ മുതൽ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്ന് കൗൺസിൽ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only