15/12/2021

ജമാലുദ്ധീൻ മാസ്റ്റർ പൊയിൽ താഴം അന്തരിച്ചു
(VISION NEWS 15/12/2021)


കൊടുവള്ളി : അധ്യാപകനും മത രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജമാൽ മാഷ് പൊയിൽതാഴം(57) അന്തരിച്ചു.ഹൃദയഘാതത്തെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ദീർഘകാലം കുന്നമംഗലം ചൂലാംവയൽ സ്കൂളിൽ അധ്യാപകനായിരുന്നു.Sdpi മടവൂർ പഞ്ചായത്ത് പ്രസിഡന്റും, പോപ്പുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ കൌൺസിൽ അംഗവുമായിരുന്നു.

 പരേതനായ പുറായിൽ അബു മാസ്റ്ററാണ് പിതാവ് മാതാവ് കുഞ്ഞീബി.  ഭാര്യ മുനീബ (വേങ്ങേരി ) മക്കൾ ബാക്കിർ അബു സദർ, മുഹമ്മദ്‌ ഹാദി, മുന ഖദീജ. മരുമകൾ ഫർഹ. സഹോദരങ്ങൾ ഗഫൂർ, ലത്തീഫ്, സുഹറ, ബുഷ്‌റ, പരേതരായ ബഷീർ, സലീം മാസ്റ്റർ, ഹാജറ, മജീദ്.


*ജനാസ നമസ്കാരം 16-12-21 രാവിലെ ഒൻപത് മണിക്ക് മുക്കടംകാട് ജുമാ മസ്ജിദിൽ*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only