21/12/2021

തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ
(VISION NEWS 21/12/2021)
തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നം എംഎൽഎ റോഡിൽ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂർ ചിറയുടെ തടയണക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്.സഞ്ചിയിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശാന്തിഘട്ടിൽ സംസ്കാര ചടങ്ങുകൾക്കെത്തിയവരാണ് സഞ്ചിയിലാക്കിയ മൃതദേഹം ആദ്യം കണ്ടത്. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. ടൗൺ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. 
സമീപത്തെ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ തേടുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only