07/12/2021

വഖഫ് നിയമന നടപടി റദ്ദ് ചെയ്യുക,മുസ്ലിം കോ-ഓഡിനേഷൻ കമ്മറ്റി കൊടുവള്ളിയിൽ പ്രതിഷേധ സംഗമം നടത്തി
(VISION NEWS 07/12/2021)കൊടുവള്ളി : വഖഫ് നിയമനം PSC ക്ക് വിട്ട LDF സർക്കാർ നടപടി റദ്ദ് ചെയ്യണമെന്നും, സമുദായത്തിന്റെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി തകർക്കാനുള്ള മാർക്കിസ്റ്റ് ശ്രമം പൊതു സമൂഹം തിരിച്ചറിയണമെന്നും കൊടുവള്ളിയിൽ നടന്ന മുസ്ലിം കോ-ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപെട്ടു.

SYS സംസ്ഥാന സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ യോഗം ഉദ്ഘാടനം ചെയ്തു, വി. കെ. അബദുഹാജി അദ്യക്ഷത വഹിച്ചു അഷ്കർ ഫറോക്ക്, അബ്ദു റഷീദ് അൽ ഖാസിമി ( കെ.എൻ എം) അസീസ് സ്വലാഹി( മർക്കസു ദഅവ)
ശിഹാബുദ്ദീൻ ഇബ്നു ഹംസ ( ജമാഅത്തേ ഇസ്ലാമി) ബഷീർ റഹ്മാനി ( കൊടുവള്ളി മഹല്ല് ഖാളി) സി.മുഹമ്മദ് അബ്ദു റഹിമാൻ, എം.വി.ആലി ഹാജി എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only