08/12/2021

പെയിന്റിങ്ങിനിടെ ഹൈ​പ​വ​ർ ക​മ്പി​യിൽ അ​ബ​ദ്ധ​ത്തി​ൽ തട്ടി : ഷോ​ള​യാ​ർ പ​വ​ർ ഹൗ​സി​ൽ യുവാവിന് ദാരുണാന്ത്യം
(VISION NEWS 08/12/2021)
അ​തി​ര​പ്പി​ള്ളി: ഷോ​ള​യാ​ർ പ​വ​ർ ഹൗ​സി​ൽ പെ​യി​ൻ്റിങ്​ ന​ട​ത്തു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളിക്ക് ഷോ​ക്കേ​റ്റ് ദാരുണാന്ത്യം. കോ​ടാ​ലി പാ​ല​യ്ക്ക​ൽ ശാ​ന്ത​യു​ടെ മ​ക​ൻ ശ​ര​ത്ത് (31) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഒപ്പം ജോ​ലി ചെ​യ്ത കോ​ടാ​ലി എ​ല​ച്ചി​ക്കാ​ട​ൻ അ​ശോ​കന്റെ മ​ക​ൻ അ​ജി​ത്തി​നെ (30) ഷോ​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.‌‌

ഇ​രു​വ​രെ​യും ഉടനെ ചാ​ല​ക്കു​ടി​യി​ലെ സെൻറ്​ ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ ശ​ര​ത്ത് 2.30ഓ​ടെ മ​രി​ക്കുകയായിരുന്നു. ഇ​രു​വ​രും കോ​ൺ​ട്രാ​ക്ട​റു​ടെ കീ​ഴി​ലെ തൊഴിലാളികളാണ്. ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഹൈ​പ​വ​ർ ക​മ്പി​യുമായി സ​മ്പ​ർ​ക്ക​മു​ണ്ടാ​യാണ് ഷോക്കേറ്റത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only