11/12/2021

ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവച്ച് ആപ്പിൾ
(VISION NEWS 11/12/2021)
ഐഫോണിന്റെ നിർമ്മാണം നിർത്തിവെച്ച് ആപ്പിൾ. കടുത്ത ചിപ്പ് ക്ഷാമം മൂലമാണ് നിർമ്മാണം നിർത്തേണ്ടി വന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ആപ്പിൾ ഐഫോണിന്റെ നിർമ്മാണം നിർത്തുന്നത്. കൊവിഡ് പ്രതിസന്ധിയിൽ പോലും ആപ്പിൾ ഐഫോണിന്റെ നിർമ്മാണം ആപ്പിൾ നിർത്തിയിരുന്നില്ല.

വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ 90 ദശലക്ഷം പുതിയ ഐഫോണ്‍ യൂണിറ്റുകള്‍ നിര്‍മ്മിക്കുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഈ സംഖ്യ 10 ദശലക്ഷം യൂണിറ്റുകളായി കുറച്ചു. അതിനാല്‍, ഐഫോണിന്റെയും ഐപാഡിന്റെയും നിര്‍മ്മാണം കമ്പനി ഇപ്പോള്‍ നിര്‍ത്തിയതായി പറയപ്പെടുന്നു. ഈ ക്ഷാമം വരും വര്‍ഷത്തില്‍ ആപ്പിളിന്റെ വരുമാന പ്രതീക്ഷകളെ ബാധിക്കും. ബില്യണ്‍ കണക്കിന് ഡോളറിന്റെ വന്‍ ഇടിവാണ് പ്രതീക്ഷിക്കുന്നത്. പലപ്പോഴും, ആളുകള്‍ തങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒരു ക്രിസ്മസ് സമ്മാനമായി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, ഇവര്‍ക്ക് ഇത് ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് ആപ്പിള്‍ തന്നെ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only