20/12/2021

കൊയപ്പ സെവൻസ് ഈ വർഷം ദുബായിൽ
(VISION NEWS 20/12/2021)കൊടുവള്ളി-കേരളത്തിലെ പേരെടുത്ത സെവൻസ് ടൂർണമെന്റുകളിലൊന്നയ കൊയപ്പ അഹമ്മദ് കുഞ്ഞി സ്മാരക അഖിലേന്ത്യാ സെവൻസ് ഇത്തവണ കടൽ കടക്കുന്നു. അടുത്ത വർഷ മാദ്യം നടക്കാനിരിക്കുന്ന 38-ാമത് കൊയപ്പ് സെവൻസ് നാട്ടിലെ അതേ രീതിയിൽ ദുബായിൽ നടത്താനാണു സംഘാടകരായ കൊടുവളളിയിലെ ലൈറ്റ്നിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ തീരുമാനം.

കേരളത്തിലെ സെവൻസ് സീസൺ അവസാനിച്ച ശേഷം ഏപ്രിൽ, മേയ് മാസങ്ങളിലാണു
10 ദിവസത്തെ ടൂർണമെന്റ് സംഘടിപ്പിക്കുക. പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന 8 ടീമുകളാണു ടൂർണമെന്റിൽ പങ്കെടുക്കുകയെന്നു ലൈറ്റ്നിങ് ക്ലബ് വൈസ് പ്രസിഡന്റ് പി.ടി.എ. ലത്തീഫ് പറഞ്ഞു. ടീമിന്റെ യാത്രാ, താമസ ചെലവു കൾ സംഘാടകർ വഹിക്കും. യു എഇ ദിർഹത്തിലാകും പ്രസ് മണി. സ്റ്റേഡിയവും അനുബന്ധ സംവിധാനങ്ങളും ഒരുക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി ലൈറ്റ്നിങ് ദുബായ് ചാപ്റ്റർ ഭാരവാഹികളായ മുഗൾ ഷംസു, എം. പി.സി. ലെയ്സ് എന്നിവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only