07/12/2021

'മരക്കാർ'; സക്സസ് ടീസർ പുറത്തിറക്കി അണിയറക്കാർ
(VISION NEWS 07/12/2021)
മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ: അറബിക്കടലിൻറെ സിംഹ'ത്തിൻറെ സക്സസ് ടീസർ പുറത്തിറക്കി അണിയറക്കാർ. മോഹൻലാലിൻറെ ഡയലോഗ് ഉൾപ്പെടെ 20 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തെത്തിയിരിക്കുന്നത്. ഈ മാസം 2ന് തിയറ്ററുകളിലെത്തിയ ചിത്രം ലോകമാകമാനം ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് റെക്കോർഡ് തിയറ്റർ കൗണ്ടുമായാണ് റിലീസ് ചെയ്യപ്പെട്ടത്. കേരളത്തിലെ 626 സ്ക്രീനുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം ആഗോള തലത്തിൽ 4100 സ്ക്രീനുകളിലും എത്തിയെന്നാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only