19/12/2021

കൊടുവള്ളി നഗരസഭ ആരോഗ്യപ്രവർത്തകരെ ആദരിച്ചു
(VISION NEWS 19/12/2021)കൊടുവള്ളി :കോവിഡ് മഹാമാരിയുടെ കാലത്ത് സേവനl രംഗത്ത് സജീവമായിരുന്ന ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും കൊടുവള്ളി നഗരസഭ ആദരിച്ചു. പരാതികൾക്ക് അവസരം നൽകാതെ അമ്പത്തിനായിരത്തിലേറെ വാക്‌സിനേഷൻ നൽകാനും ആവശ്യായ സംവിധാനത്തോടെ കോവിഡ് ടെസ്റ്റ്‌ ക്യാമ്പുകൾ സംഘടിപ്പിക്കാനും സാധിച്ചത് കൊടുവള്ളിയിലെ വിവിധ സന്നദ്ധ സംഘടനാ ടീമിന്റെ സഹകരണം കൊണ്ടാണ്. 

കോവി ടിന്റെ തുടക്കം മുതൽ തന്നെ ആവിശ്വമായ മുന്നൊരുക്കത്തോടെ രോഗികളെ ഹോസ്പ്പിറ്റലിൽ എത്തിക്കാനും, കോവിഡ് മൂലം മരണപ്പെട്ടവരുടെ ശവസംസ്കാരം നടത്തുന്നതിനും, മരുന്നും ഭക്ഷണവും വീടുകളിൽ എത്തിക്കാനും മറ്റും നടത്തിയ സേവന പ്രവർത്തനങ്ങൾക്കുമാണ് ഈ ആദരവ് സംഘടിപ്പിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്,ഡി വൈ എഫ് ഐ പ്രതിരോധ സേന, ഹൃദയാർദ്രം തുടങ്ങിയ സംഘടനകളെയും സി എച് സി ആരോഗ്യ വിഭാഗം 1 നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ എന്നിവരെയാണ് ആദരിച്ചത്. മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ എം സുഷിനി അധ്യക്ഷത വഹിച്ചു. 

ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു. വി സിയ്യാലി ഹാജി, എൻകെ അനിൽ കുമാർ, റംല ഇസ്മായിൽ, ഡോക്ടർ റിംസി, കൗൺസിലർ പി.കെ.സുബൈർ, സൂപ്രണ്ട് സുജിത്ത്, ജെ.എച് ഐ.സജികുമാർ. ജെ .എച്.ഐ.പ്രസാദ്.
മുനീർ, കൗൺസിലർമാർ തുടങ്ങിയവർ
പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only