14/12/2021

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​
(VISION NEWS 14/12/2021)
സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. അന്നദാനമണ്ഡപത്തിന് മുകളിലെ വിരിവെപ്പ് കേന്ദ്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഇന്ന് മുതല്‍ വിരിവെയ്ക്കാം. അന്നദാനമണ്ഡപത്തിന് മുകളിലെ ഹാള്‍ കൂടി തുറക്കുന്നതോടെ സന്നിധാനത്ത് അയ്യായിരത്തോളം തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമൊരുങ്ങും.

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെയാണ് സന്നിധാനത്തും പ്രതിദിനം 5000 പേര്‍ക്ക് വിരി വെയ്ക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചത്. അന്നദാനമണ്ഡപത്തിന് മുകളിലെ വിരിവെപ്പ് കേന്ദ്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഇന്ന് മുതല്‍ വിരിവെയ്ക്കാം. നിലവില്‍ റൂമുകളിലും, വലിയ നടപ്പന്തലിന് സമീപത്തെ വിശ്രമകേന്ദ്രത്തിലുമാണ് തീര്‍ത്ഥാടകര്‍ വിരിവെച്ചിരുന്നത്. ലഘുഭക്ഷണശാലകള്‍ തുറക്കാത്ത സാഹചര്യത്തില്‍ പരമ്പരാഗത പാതയില്‍ ഭക്തര്‍ക്കുള്ള ലഘുഭക്ഷണ വിതരണം തുടരും.

തീര്‍ത്ഥാടകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആംബുലന്‍സ്, സ്ട്രക്ചര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ ശബരിമല എഡിഎം അര്‍ജ്ജുന്‍ പാണ്ഡന്‍ നിര്‍ദ്ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ സന്നിധാനത്തെ പൊതുമരാമത്ത് വിശ്രമ മന്ദിരമായ സത്രത്തിന്റെ മുറികള്‍ ഇനി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ബുക്കിംഗിന്റെ ഉദ്ഘാടനം, മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only