09/12/2021

കോഴിക്കോട് C H സെൻറർ വളന്റിയർ വിങ്ങിന് യൂണിഫോം കൈമാറി
(VISION NEWS 09/12/2021)
കോഴിക്കോട് . കോഴിക്കോട് സി എച്ച് സെന്റർ വളന്റിയർ ടീമിന് സി എച്ച് സെന്റർ ദുബായ് ചാപ്റ്റർ സ്പോൺസർ ചെയ്ത പുതിയ യൂണിഫോം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾക്ക് സി എച്ച് സെന്റർ ദുബൈ ചാപ്റ്റർ സെക്രട്ടറി നജീബ് തച്ചംപൊയിൽ പൊയിൽ കൈമാറി . സി എച്ച് സെന്റർ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . സി എച്ച് സെന്റർ ട്രഷറർ TP മുഹമ്മദ് സ്വാഗതവും ഒളോങ്ങൽ ഹുസൈൻ നന്ദിയും പറഞ്ഞ പരിപാടിയിൽ സിഎച്ച് സെന്റർ ഭാരവാഹികളായ എം വി സിദ്ധീഖ് മാസ്റ്റർ , ബപ്പൻ കുട്ടി നടുവണ്ണൂർ , മരക്കാർ ഹാജി, പി.എൻ കെ അഷ്റഫ് , മാമുക്കോയ മാസ്റ്റർ , ജിസിസി ഭാരവാഹികളായ അഷ്റഫ് തങ്ങൾ തച്ചംപൊയിൽ , പി.കെ ജമാൽ , ഹാഷിം എലത്തൂർ , നിസാർ മുറിയനാൽ മറ്റു വളന്റിയർ ടീമംഗങ്ങൾ സംബന്ധിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only