28/12/2021

പുതു വർഷത്തിൽ 5ജി,നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 നഗരങ്ങളിൽ ആദ്യം സേവനം
(VISION NEWS 28/12/2021)
ന്യൂഡൽഹി: 5ജി സേവനങ്ങൾ അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 നഗരങ്ങളിലാണ് ആദ്യം സേവനം ലഭ്യമാകുകയെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

5ജി ​സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ൽ, റി​ല​യ​ൻ​സ് ജി​യോ, വോ​ഡ​ഫോ​ൺ ഐ​ഡി​യ എ​ന്നി​വ 5ജി ​ട്ര​യ​ൽ സൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഗു​രു​ഗ്രാം, ബാം​ഗ്ലൂ​ർ, കോ​ൽ​ക്ക​ത്ത, മും​ബൈ, ച​ണ്ഡീ​ഗ​ഡ്, ഡ​ൽ​ഹി, ജാം​ന​ഗ​ർ, അ​ഹ​മ്മ​ദാ​ബാ​ദ്, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ല​ക്നോ, പൂ​നെ, ഗാ​ന്ധി ന​ഗ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ട്ര​യ​ൽ സൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഈ ​വ​ലി​യ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലാ​യി​രി​ക്കും അ​ടു​ത്ത വ​ർ​ഷം ആ​ദ്യം 5ജി ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​കയെന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യുന്നു.

2022 മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ 5ജി ​സ്പെ​ക്‌​ട്രം ലേ​ലം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ, ക​രു​ത​ൽ തു​ക, ബാ​ൻ​ഡ് പ്ലാ​ൻ, ബ്ലോ​ക്ക് വ​ലു​പ്പം, ലേ​ലം ചെ​യ്യാ​നു​ള്ള സ്‌​പെ​ക്‌​ട്ര​ത്തി​ന്റെ അ​ള​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ക്ട്രം ലേ​ല​ത്തി​ന് ട്രാ​യ്‌​യോ​ട് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പ് ശി​പാ​ർ​ശ തേ​ടി​യി​രു​ന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only