09/12/2021

ബസില്‍ വെച്ച് ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് TSRTC
(VISION NEWS 09/12/2021)
വിമാനങ്ങളില്‍ യാത്രയ്ക്കിടെ ജനിച്ച കുട്ടികള്‍ക്ക് ആജീവനാന്തം സൗജന്യ യാത്ര അനുവദിച്ചതായുള്ള വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തെലങ്കാനയിൽ ബസില്‍ വെച്ച് ജനിച്ച കുഞ്ഞുങ്ങൾക്കും ജീവിതകാലം മുഴുവൻ സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ് ടിഎസ്ആർടിസി (. ടിഎസ്ആര്‍ടിസിയുടെ ബസുകളില്‍ അടുത്തിടെ ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഇനി കോർപ്പറേഷന്റെ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് തീരുമാനം. അവര്‍ക്ക് ആജീവനാന്ത സൗജന്യ ബസ് യാത്ര സാധ്യമാക്കുന്ന സൗജന്യ ലൈഫ്ടൈം പാസുകള്‍ സമ്മാനിക്കാന്‍ ടിഎസ്ആര്‍ടിസി തീരുമാനിച്ചു.

നവംബര്‍ 30ന് നാഗര്‍കൂര്‍നൂല്‍ ഡിപ്പോയിലെ ബസില്‍ പെദ്ദകോത്തപ്പള്ളി ഗ്രാമത്തിന് സമീപമാണ് ആദ്യത്തെ പെണ്‍കുട്ടി ജനിച്ചതെന്ന് ആര്‍ടിസി അറിയിച്ചു. ആസിഫാബാദ് ഡിപ്പോയുടെ ബസില്‍ ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് സിദ്ദിപേട്ടിനടുത്ത് വെച്ച് മറ്റൊരു യുവതി മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only